
ഷിരൂർ മണ്ണിടിച്ചിൽ ; തിരച്ചിലിനെത്തിയ ഈശ്വർ മാൽപെയെ പോലീസ് തടഞ്ഞു
- ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെ തിരച്ചിൽ നടത്തിയെന്നാരോപിച്ചാണ് മാൽപെയെ തടഞ്ഞത്
ഷിരൂർ : ഷിരൂരിൽ തിരച്ചിലിനെത്തിയ ഈശ്വർ മാൽപെയെ കർണാടക പോലീസ് തടഞ്ഞു. തിരച്ചിലിനായി പുഴയിലിറങ്ങിയ ഈശ്വർ മാൽപെയെ തിരികെ കരയ്ക്ക് കയറ്റി. ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെ തിരച്ചിൽ നടത്തിയെന്നാരോപിച്ചാണ് മാൽപെയെ തടഞ്ഞത്.
സംഭവത്തിൽ പ്രതിഷേധവുമായി ദുരന്തത്തിൽ കാണാതായ ജഗന്നാഥിൻ്റെ കുടുംബവും രംഗത്തെത്തി. പുഴയിൽ തിരച്ചിലിന് അനുകൂല അന്തരീക്ഷമാണെന്നും എന്നാൽ തിരച്ചിലിന് അനുമതി നൽകുന്നില്ലെന്നും ഈശ്വർ മാൽപെ പ്രതികരിച്ചു.
പ്രതികൂല കാലാവസ്ഥയായതിനാൽ നേവിയും എൻഡിആർഎഫ് സംഘവും ശനിയാഴ്ച കാര്യമായ തിരച്ചിൽ നടത്താനായില്ല. ഗോവയിൽനിന്ന് കൂറ്റൻ ഡ്രഡ്‌ജർ എത്തിച്ചാലേ പുഴയിൽനിന്ന് മണ്ണുനീക്കാനാകൂ .
CATEGORIES News