ഷൈൻ പുറത്തേയ്ക്ക്; നിലപാട് കടുപ്പിച്ച്’അമ്മ’

ഷൈൻ പുറത്തേയ്ക്ക്; നിലപാട് കടുപ്പിച്ച്’അമ്മ’

  • തിങ്കളാഴ്ചക്കുള്ളിൽ വിശദീകരണം വേണം

തിരുവനന്തപുരം :ഷൈൻ ടോം ചാക്കോയ്ക്കെതിരെ താരസംഘടനയായ അമ്മ കടുത്ത നിലപാടിലേക്ക്. വരുന്ന തിങ്കളാഴ്‌ചക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണമെന്നാണ് ആവശ്യം. തിങ്കളാഴ്‌ചക്കുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറൽ ബോഡിയോട് ശുപാർശ ചെയ്യും.

സംഘടനയുടെ തീരുമാനം അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് . സംഘടനയിൽ നിന്നും ഷൈനിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. വിൻസിയുടെ പരാതിയിന്മേൽ നോട്ടിസ് നൽകാനാണ് സൂത്രവാക്യം സിനിമ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ തീരുമാനം. നിരവധി ആളുകളാണ് വിൻസിയുടെ പരാതിയിൽ പിന്തുണയുമായി രംഗത്തെത്തുന്നത്.കൂടാതെ ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബർ അറിയിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )