
സംഘാടന പിഴവ് ആരോപിച്ച് പരിപാടി റദ്ദാക്കിയ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ രോഷം തണുപ്പിക്കാൻ എം വി ഡി
- ചടങ്ങിൽ പരമാവധി ജീവനക്കാർ പങ്കെടുക്കണമെന്ന് ഉദ്യോഗസ്ഥന്റെ നിർദ്ദേശം.
തിരുവനന്തപുരം: സംഘാടന പിഴവ് ആരോപിച്ച് പരിപാടി റദ്ദാക്കിയ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ രോഷം തണുപ്പിക്കാൻ എംവിഡി. ചടങ്ങിൽ പരമാവധി ജീവനക്കാർ പങ്കെടുക്കണമെന്ന് ഉദ്യോഗസ്ഥന്റെ നിർദ്ദേശം.

ആളുകൾ കുറഞ്ഞതിനാൽ കനകക്കുന്നിലെ കഴിഞ്ഞ ദിവസത്തെ പരിപാടി മന്ത്രി ഉപേക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജീവനക്കാർക്ക് പരിപാടിയിൽ പങ്കെടുക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയത്. പേരൂർക്കടയിലാണ് ഇന്ന് ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കുന്നത്.
CATEGORIES News
