
സംവിധായകൻ എം. മോഹൻ അന്തരിച്ചു
- 23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്
തിരുവനന്തപുരം: എൺപതുകളിലെ മലയാള സിനിമയ്ക്കു നവഭാവുകത്വത്തിലേക്കു വഴികാട്ടിയ സംവിധായകരിൽ പ്രധാനിയായ എം. മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് പെൺകുട്ടികൾ, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങൾ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.
ഭരതൻ, കെ ജി ജോർജ്ജ്, പത്മരാജൻ തുടങ്ങിയ പ്രതിഭകൾ നയിച്ചിരുന്ന മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൻ്റെ ഭാഗമായിരുന്നു മോഹൻ.
CATEGORIES News