
സംസ്ഥാനത്തു വ്യാപകമായി വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നു
- എറണാകുളം ഉൾപ്പെടെ സൈബർ പൊലീസിനു നൂറുകണക്കിനു പരാതികളാണ് ലഭിച്ചത്
കൊച്ചി: സംസ്ഥാനത്തു വ്യാപകമായി വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്സ്ആപ്പിൽനിന്ന് ധനസഹായ അഭ്യർഥന നടത്തി പണം തട്ടുകയാണ്. എറണാകുളം ഉൾപ്പെടെ സൈബർ പൊലീസിനു നൂറുകണക്കിനു പരാതികളാണ് ലഭിച്ചത്.
ഒരാളുടെ വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉൾപ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് നമ്പറുകൾ തുടർന്നു ഹാക്ക് ചെയ്യുന്നതാണു തട്ടിപ്പിന്റെ രീതി. വാട്സ്ആപ്പിലേക്ക് ഒരു ആറക്ക നമ്പർ വന്നിട്ടുണ്ടാകുമെന്നും അതൊന്നു അയച്ചു നൽകുമോ എന്നും ചോദിച്ചാണു തട്ടിപ്പിന്റെ തുടക്കം.
വാട്സ്ആപ്പ് ഗ്രൂപ്പിലെ അടുത്തു പരിചയമുള്ള ഏതെങ്കിലും അംഗത്തിൻ്റെ പേരിലാകും അഭ്യർഥനയെന്നതിനാൽ പലരും ഇതിനു തയാറാകും. ഈ ഒടിപി നമ്പർ പറഞ്ഞു കൊടുക്കുന്നതോടെ വാട്സ്ആപ്പ് ഹാക്കാകും.
CATEGORIES News