സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

  • ആകെ 2,71,42,952 വോട്ടർമാരാണ് ഉള്ളത്

തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,71,42,952 വോട്ടർമാരാണ് ആകെ ഉള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു ഖേൽക്കർ ആണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. www.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ വോട്ടർ പട്ടിക ലഭ്യമാകും. ഇതിന് പുറമെ സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫീസുകളിലും, വില്ലജ് ഓഫീസുകളിലും, ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ പട്ടിക ലഭ്യമാകും.

രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാമെന്നും സൂക്ഷ്മ‌മ പരിശോധന നടത്താമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )