
സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ ചൊവ്വാഴ്ചകളിൽ സ്ത്രീ ക്ലിനിക്കുകൾ; ഇന്ന് തുടക്കം
- സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നിർവഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ചൊവ്വാഴ്ചകളിൽ സ്ത്രീ ക്ലിനിക്കുകൾ. ജനകീയാരോഗ്യകേന്ദ്രങ്ങളിലും നഗര ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീ ക്ലിനിക്കുകൾ ചൊവ്വാഴ്‌ചകളിൽ ഉണ്ടാകും. സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നിർവഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

പൊതുജനാരോഗ്യ സംവിധാനത്തിൻ ആവശ്യമായ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമായി ക്ലിനിക്കുകൾ, അയൽക്കൂട്ട സ്ക്രീനിംഗ് ക്യാമ്പുകൾ, വിദഗ്‌ധ സ്പെഷ്യലിസ്റ്റ് സേവനങ്ങൾ എന്നിവ ഒരുക്കുന്നതിനായാണ് സ്ത്രീ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.