
സംസ്ഥാനത്തെ എൽഎസ്എസ് -യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ പേരുമാറ്റി സർക്കാർ
- എൽഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എൽ പിയെന്നും യുഎസ്എസ് പരീക്ഷ സിഎം കിഡ്സ് സ്കോളർഷിപ്പ് യു പി എന്നുമാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ എൽഎസ്എസ് -യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ പേരുമാറ്റി സർക്കാർ.ഇനി പരീക്ഷകൾ നടക്കുക സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന പേരിലാകും.

എൽഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എൽ പിയെന്നും യുഎസ്എസ് പരീക്ഷ സിഎം കിഡ്സ് സ്കോളർഷിപ്പ് യു പി എന്നുമാക്കി. സ്കോളർഷിപ്പ് നൽകുന്നതിൻ്റെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്കോളർഷിപ്പ് കിട്ടാൻ 60 ശതമാനം മാർക്ക് എന്നത് മാറ്റി കട്ട് ഓഫ് മാർക്ക് എന്ന തരത്തിൽ ആക്കാനാണ് തീരുമാനം.
CATEGORIES News
