സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി പെൻഷനുകൾ വർധിപ്പിക്കും-കെഎൻ ബാലഗോപാൽ

സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി പെൻഷനുകൾ വർധിപ്പിക്കും-കെഎൻ ബാലഗോപാൽ

  • കുടിശിക ഈ സാമ്പത്തിക വർഷം തന്നെ കൊടുത്തു തീർക്കുമെന്നും മന്ത്രി

തിരുവനന്തപുരം :കേരളത്തിലെ വിവിധ തൊഴിലാളി ക്ഷേമനിധി പെൻഷനുകൾ
വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കുടിശിക ഈ സാമ്പത്തിക
തന്നെ വർഷം കൊടുത്തുതീർക്കുമെന്നും നിയമസഭയിൽ അടിയന്തര പ്രമേയ
നോട്ടീസിന് ധനമന്ത്രി മറുപടി നൽകി.

വിവിധ ക്ഷേമനിധി ബോർഡുകൾ ഏകീകരിക്കണമെന്ന് പ്രതിപക്ഷനേതാവ്
വിഡി സതീശൻ ആവശ്യപ്പെട്ടു. ക്ഷേമനിധി ബോർഡുകളിലെ പെൻഷനും മറ്റ്
ആനുകൂല്യങ്ങളും കുടിശിക വന്ന സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച
ചെയ്യമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.എം വിൻസന്റ് എംഎൽഎയാണ് പ്രമേയം അവതരിപ്പിച്ചത്. തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് വേണ്ടി ധനമന്ത്രി കെഎൻ ബാലഗോപാലാണ് മറുപടി നൽകിയത്. യുഡിഎഫ് ഭരണകാലത്തെ കുടിശ്ശിക ഉൾപ്പെടെ കൊടുത്തത് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണെന്ന് ധനമന്ത്രി സഭയിൽ മറുപടി നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )