സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി നീങ്ങുന്നു

സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി നീങ്ങുന്നു

  • നാളെ മുതൽ നെല്ല് സംഭരിക്കുന്ന കാര്യത്തിൽ വൈകിട്ടോടെ മിൽ ഉടമകൾ അന്തിമ തീരുമാനം എടുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി നീങ്ങുന്നു. മില്ല് ഉടമകൾക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക ബാധ്യത സർക്കാർ ഇടപെട്ട് പരിഹരിക്കാമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയിട്ടുണ്ട്. നാളെ മുതൽ നെല്ല് സംഭരിക്കുന്ന കാര്യത്തിൽ വൈകിട്ടോടെ മിൽ ഉടമകൾ അന്തിമ തീരുമാനം എടുക്കും.

കൊയ്ത് കഴിഞ്ഞ് അടുത്ത സീസണിലേക്ക് നെല്ല് സംഭരിക്കാറായി. ഇതിനിടയിൽ ആയിരുന്നു ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമാകാതെ വന്നതോടെ നെല്ല് സംഭരിക്കില്ലെന്ന് മില്ല് ഉടമകൾ നിലപാടെടുത്തത്. മന്ത്രി തല ചർച്ച നേരത്തെ നടന്നെങ്കിലും തീരുമാനമായില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് മന്ത്രിമാരുമായി മില്ല് ഉടമകൾ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് തീരുമാനമായതോടെ നാളെ മുതൽ നെല്ല് സംഭരണം തുടങ്ങിയേക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )