സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പ‌ സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കുന്നതിനുള്ള ടെൻഡർ നടപടികൾ അന്തിമമാക്കുന്നതിന് ഹൈക്കോടതി സ്റ്റേ

സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പ‌ സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കുന്നതിനുള്ള ടെൻഡർ നടപടികൾ അന്തിമമാക്കുന്നതിന് ഹൈക്കോടതി സ്റ്റേ

  • സർക്കാരിന്റെ വാദങ്ങൾ പ്രഥമദൃഷ്ട്യാ ഹൈക്കോടതി തള്ളി.

കൊച്ചി : സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്വെയർ നടപ്പാക്കുന്നതിനുള്ള ടെൻഡർ നടപടികൾ അന്തിമമാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ വാദങ്ങൾ പ്രഥമദൃഷ്ട്യാ ഹൈക്കോടതി തള്ളി. താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് കോടതിക്ക് മനസിലായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ സഹകരണ വകുപ്പ് മുഖേന രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് പുറത്തിറക്കിയ ടെണ്ടർ പ്രകാരം, സംഘങ്ങളിൽ സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കുക, ഡാറ്റ മൈഗ്രേഷൻ, ടെസ്റ്റിംഗ്, പരിശീലനം, പരിപാലനം എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയാണ് ലക്ഷ്യമിട്ടിരുന്നത്. കോടികൾ വിലവരുന്ന ഈ പദ്ധതിയുടെ ടെൻഡറിൽ വിവിധ ഐടി കമ്പനികൾ പങ്കെടുത്തു. എന്നാൽ, ടെണ്ടർ നിബന്ധനകളിൽ വ്യക്തതയില്ലെന്നാരോപിച്ചാണ് ചില കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )