
സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതിഷേധം ഇന്ന്
- രാവിലെ പത്തരയ്ക്കാണ് മാർച്ചും ധർണയും ആരംഭിക്കുക
തിരുവനന്തപുരം: അധ്യാപകരുടെ കുറവ്,ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതിഷേധം ഇന്ന്. മെഡിക്കൽ കോളേജുകളിൽ കെജിഎംസിടിഎ ധർണ സംഘടിപ്പിക്കുകയും തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്യും. കൂടാതെ മറ്റിടങ്ങളിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിലേക്കും മാർച്ച് സംഘടിപ്പിക്കും എന്നാണ് വിവരം.

രാവിലെ പത്തരയ്ക്കാണ് മാർച്ചും ധർണയും ആരംഭിക്കുക. വിഷയത്തിൽ പ്രതിഷേധിച്ച് ഇന്നലെ കരിദിനം ആചരിച്ചിരുന്നു.
CATEGORIES News
