
സംസ്ഥാനത്തെ ലോട്ടറി വിതരണം നിലച്ചു
- ഭാഗ്യക്കുറി വകുപ്പ് ഓഫീസുകളിലെ ഓൺലൈൻ സംവിധാനം തകരാറിലായതോടെയാണ് ലോട്ടറി വിതരണം നിലച്ചിരിക്കുന്നത്
തിരുവനന്തപുരം:സംസ്ഥാനത്തെ ലോട്ടറി വിതരണം നിലച്ചു. ഭാഗ്യക്കുറി വകുപ്പ് ഓഫീസുകളിലെ ഓൺലൈൻ സംവിധാനം തകരാറിലായതോടെയാണ് ലോട്ടറി വിതരണം നിലച്ചിരിക്കുന്നത്.കച്ചവടക്കാർക്കും എജന്റ്മാർക്കും ഓഫീസുകളിൽ നിന്നും ലോട്ടറി ലഭിക്കാത്തത് ലോട്ടറി വില്പനക്കാരെ പ്രതികൂലമായി ബാധിച്ചു.

ജില്ലാ ലോട്ടറി ഓഫീസിലെ ഓൺലൈൻ സംവിധാനമായ ലോട്ടസ് തകരാറിലായതാണ് ലോട്ടറി വകുപ്പിന് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഇന്നത്തെ ലോട്ടറി കച്ചവടം നിലച്ച നിലയിലാണ് . ഓൺലൈൻ സംവിധാനത്തിന്റെ സർവ്വറിലുണ്ടായ തകരാർ എത്രയും വേഗം തന്നെ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നാണ് അധികൃതർ പറയുന്നത് .
CATEGORIES News