സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ജൂലൈ എട്ടിന് പണിമുടക്കും

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ജൂലൈ എട്ടിന് പണിമുടക്കും

  • ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസ് ഉടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചു

തൃശൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ജൂലൈ എട്ടിന് പണിമുടക്കും. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധന ഉൾപ്പെടെ നടപ്പാക്കിയില്ലെങ്കിൽ c. സാഹിത്യ അക്കാദമി ഹാളിൽ നടന്ന ബസുടമ സംയുക്ത സമിതി സമര പ്രഖ്യാപന കൺവൻഷനിലാണ് തീരുമാനം.

140 കിലോമീറ്ററിൽ അധികം വരുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ വർധനവ് നടപ്പിലാക്കുക, കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കിയിരിക്കുന്ന തരത്തിൽ അർഹതപ്പെട്ട വിദ്യാർഥികൾക്ക് മാത്രം കൺസെഷൻ ലഭിക്കുന്ന തരത്തിൽ ആപ്പ് മുഖേന കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, ബസ് ഉടമകളിൽ നിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക, ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്നുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവൻഷൻ നടന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )