സംസ്ഥാനത്തെ ഹൃദയശസ്ത്രക്രിയാ ഉപകരണ പ്രതിസന്ധിയിൽ ആരോഗ്യവകുപ്പിന് താൽക്കാലിക ആശ്വാസം

സംസ്ഥാനത്തെ ഹൃദയശസ്ത്രക്രിയാ ഉപകരണ പ്രതിസന്ധിയിൽ ആരോഗ്യവകുപ്പിന് താൽക്കാലിക ആശ്വാസം

  • കമ്പനികൾക്ക് കോഴിക്കോട് – തിരുവനന്തപുരം മെഡിക്കൽ കോളജുകൾ 19 കോടി നൽകും.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൃദയശസ്ത്രക്രിയാ ഉപകരണ പ്രതിസന്ധിയിൽ ആരോഗ്യവകുപ്പിന് താൽക്കാലിക ആശ്വാസം. സ്റ്റെന്റ് വിതരണം നിർത്തിവെച്ച കമ്പനികൾക്ക് കോഴിക്കോട് – തിരുവനന്തപുരം മെഡിക്കൽ കോളജുകൾ 19 കോടി നൽകും. സ്റ്റോക്ക് തിരിച്ചെടുക്കുന്നതിൽ ബുധനാഴ്ചവരെ കാത്തിരിക്കാനാണ് ഉപകരണ വിതരണക്കാരുടെ തീരുമാനം.

അതിനുള്ളിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളുടെ കുടിശ്ശിക ഭാഗികമായി എങ്കിലും തീർക്കണമെന്നാണ് ആവശ്യം. 10 കോടി രൂപയെങ്കിലും ഉടൻ നൽകണമെന്നാണ് വിതരണക്കാർ ആരോഗ്യവകുപ്പിനെ അറിയിച്ചത്. നാളെ പണം അനുവദിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജ് 8 കോടിയും, കോഴിക്കോട് മെഡിക്കൽ കോളജ് 11 കോടിയും നൽകുമെന്നാണ് അറിയിപ്പ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )