
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്
- പവന് 720 രൂപയാണ് കുറഞ്ഞത്.
കൊച്ചി : സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. പവന് 720 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്തും സ്വർണവില ഇടിയാൻ കാരണമായിരിക്കുന്നത്. ഗ്രാമിന് 90 രൂപയും ഇന്ന് കുറഞ്ഞു. പവന് 720 രൂപയുടെ വൻ ഇടിവുണ്ടായതോടെ സ്വർണവില 89,080 രൂപയിലേക്ക് കൂപ്പുകുത്തി.

ഗ്രാമിന് 11,135 രൂപയും നൽകേണ്ടി വരും. പവൻ വില ഒരു ലക്ഷത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നതിനിടെയാ ണ് കുറച്ചുദിവസമായി സ്വർണവിലയിൽ ഇടിവുണ്ടാകുന്നത്.
