
സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി
- സ്വർണവില 58000 കടന്നു
കൊച്ചി :സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി.ഇന്ന് പവന് 640 രൂപയാണ് കൂടിയത് . ഇതോടെ ഈ മാസം ആദ്യമായി സ്വർണവില 58000 കടന്നു.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് കൂടിയത് . ഇന്നലെ 600 രൂപ കൂടിയിരുന്നു . ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 80 രൂപ ഉയർന്ന് 7285 ലേക്കെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 6015 രൂപയായി.
