
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
- ഈ ആഴ്‌ച ആദ്യ ദിവസങ്ങളിൽ സ്വർണവില കുത്തനെ കൂടിയിരുന്നു
കൊച്ചി :സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്ന് 720 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,120 രൂപയാണ്. ഈ ആഴ്‌ച ആദ്യ ദിവസങ്ങളിൽ സ്വർണവില കുത്തനെ കൂടിയിരുന്നു. മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് കൂടിയത്.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ കുറഞ്ഞ് 7140 രൂപയിലേക്കെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 75 രൂപ കുറഞ്ഞ് 5895 രൂപയായി.
