
സംസ്ഥാനത്ത് ഇന്ന് മുതൽ ഇടിമിന്നലോടുകൂടിയ മഴ ശക്തമാകാൻ സാധ്യത
- കേരളത്തിൽ മധ്യ തെക്കൻ ജില്ലകളിലും കൂടുതൽ വടക്കൻ ജില്ലകളിലും മഴ ശക്തമാകും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഇടിമിന്നലോടുകൂടിയ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ബംഗാൾ ഉൾകടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് വീണ്ടും സജീവമാകാൻ തുടങ്ങുന്നതോടെ തെക്കേ ഇന്ത്യയിയിൽ വീണ്ടും ഇന്ന് മുതൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്.

കേരളത്തിൽ മധ്യ തെക്കൻ ജില്ലകളിലും കൂടുതൽ വടക്കൻ ജില്ലകളിലും മഴ ശക്തമാകും. മലാക്ക കടലിടുക്കിന് മുകളിലെ ചക്രവാതചുഴി തീവ്ര ന്യൂന മർദ്ദമാകാൻ സാധ്യതയുണ്ട്. നിലവിലെ സൂചനയും സഞ്ചാര പാതയും പ്രകാരം 25, 26 തീയതികൾക്ക് ശേഷം പൊതുവെ വരണ്ട അന്തരീക്ഷസ്ഥിതിക്കാണ് സാധ്യത.
CATEGORIES News
