
സംസ്ഥാനത്ത് ഇന്ന് റേഷൻ കട ഉടമകൾ കടകളടച്ച് പ്രതിഷേധിക്കും
- സർക്കാർ കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം റേഷൻ കട ഉടമകൾ കടകൾ അടച്ചിടുന്നത്
തിരുവനന്തപുരം:സംസ്ഥാനത്ത് റേഷൻ കട ഉടമകൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. ഒരു വിഭാഗം റേഷൻ കട ഉടമകൾ കടകൾ അടച്ചിടുന്നത് സർക്കാർ കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ചാണ്.സെപ്റ്റംബർ- ഒക്ടോബർ മാസത്തെ വേതന കുടിശ്ശിക ഉടൻ നൽകുക, കൊവിഡ് കാലത്ത് നൽകിയ കിറ്റ് കമ്മീഷൻ പൂർണ്ണമായും വിതരണം ചെയ്യുക, ഓണത്തിന് പ്രഖ്യാപിച്ച ഉത്സവകാല ബത്ത വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടകൾ അടച്ച് പ്രതിഷേധിക്കുന്നത് .

സമരത്തിന് ആഹ്വാനം ചെയ്‌തിരിക്കുന്നത് റേഷൻ കോ ഓർഡിനേഷൻ കമ്മറ്റിയാണ്. താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുൻപിൽ ധർണ സമരം നടത്താനും വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സമരത്തിൽ നിന്നും വിട്ടുനിന്ന് കടകൾ തുറക്കും.

CATEGORIES News