സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു

  • ഇന്ന് ഗ്രാമിന് 95 രൂപയാണ് ഉയർന്നത്

കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. പവന് 760 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില വീണ്ടും 70,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ വില 70,520 രൂപയാണ്. ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് സ്വർണവില 70,000 ത്തിന് താഴെയെത്തിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണു ഇന്ന് സ്വർണവില ഉയർന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 3264 ഡോളറിലാണ്.

ഇന്ന് ഗ്രാമിന് 95 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില 8815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7260 രൂപയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )