
സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ
- പവന് 1520 രൂപ വർധിച്ച് സ്വർണവില വീണ്ടും 97,000 ത്തിന് മുകളിലെത്തി
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. കഴിഞ്ഞ മൂന്ന് ദിവസാമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്ന് വമ്പൻ തിരിച്ചുവരവാണ് നടത്തിയത്.

പവന് 1520 രൂപ വർധിച്ച് സ്വർണവില വീണ്ടും 97,000 ത്തിന് മുകളിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 97,360 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്‌ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ല ക്ഷത്തിന് മുകളിൽ നൽകണം.
