
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
- ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്
കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. പവന് 80 രൂപയാണ് കൂടിയത്. നാല് ദിവസങ്ങൾക്ക് ശേഷമാണു ഇന്ന് സ്വർണവില വർധിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്.

ഒരു ഗ്രാം സ്വർണത്തിന്റെ വില 7150 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.