
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
- പവന് 800 രൂപയോളം കുറഞ്ഞു
കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന്റെ വില കുറഞ്ഞു. പവന് 800 രൂപയോളം ഇന്ന് കുറഞ്ഞു. ഒരു മാസത്തിനിടെ ഉണ്ടായ വമ്പൻ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 63,120 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി 400 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില 7890 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6495 രൂപയാണ്.