സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണം വില 77,000 കടന്നു

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണം വില 77,000 കടന്നു

  • ഒരു ഗ്രാം സ്വർണത്തിന്റെ വില 9705 രൂപയായി വർധിച്ചു.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 85 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9705 രൂപയായി വർധിച്ചു. പവൻ്റെ വിലയിൽ 680 രൂപയുടെ വർധവുണ്ടായി. 77,640 രൂപയായാണ് പവൻ വില വർധിച്ചത്. ഇതാദ്യമായാണ് സ്വർണവില 77,000 തൊടുന്നത്.

ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രം തൊട്ടത്. പവൻ്റെ വില 76,000 കടന്നു. ഗ്രാമിന് 150 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന് 150 രൂപ വർധിച്ച് 9620 രൂപയിലെത്തി. ഒരു പവന് 1200 രൂപയുടെ വർധനവാണ് ഉണ്ടായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )