
സംസ്ഥാനത്ത് ക്ഷേമപെൻഷൻ മസ്റ്ററിങ് മുടങ്ങിയവർ 36,746
- വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാൽ ആധാർവിവരം ലഭ്യമാകാത്തതാണു ഇതിന് കാരണം
സംസ്ഥാനത്ത് 36,746 പേർക്ക് ഈ തവണ ക്ഷേമപെൻഷൻ മസ്റ്ററിങ് നടത്താൻ കഴിഞ്ഞില്ല. വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാൽ ആധാർവിവരം ലഭ്യമാകാത്തതാണു ഇതിന് കാരണം.

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ഇവർക്ക് പെൻഷൻ നഷ്ടമാകും. ഗസറ്റഡ് ഓഫീസർ സാക്ഷ്യ പ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ്, പെൻഷൻ ലഭിക്കുന്ന തദ്ദേശ സ്ഥാപനത്തിലോ ക്ഷേമബോർഡിലോ നൽകിയാൽ തുടർന്നും ലഭിക്കും. ഇ-മസ്റ്ററിങ് നടത്താനാകാത്ത 16,860 പേർ ഇതിനകം ലൈഫ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.
CATEGORIES News