
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിന് പണം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി
- ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ലഭിക്കുന്നവർക്ക് ഇന്നോ നാളെയോ പെൻഷൻ ലഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിന് പണം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി. 61 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് 860 കോടി രൂപയിലധികമാണ് പെൻഷൻ നൽകാനായി അനുവദിച്ചത്. വരും ദിവസങ്ങളിൽ തുക ലഭിച്ചു തുടങ്ങും. 1600 രൂപ വീതമാണ് പെൻഷൻ ലഭിക്കുന്നത്.

ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ലഭിക്കുന്നവർക്ക് ഇന്നോ നാളെയോ പെൻഷൻ ലഭിക്കും. സഹകരണ ബാങ്ക് ഏജന്റുമാർ വഴി നേരിട്ട് പെൻഷൻ വാങ്ങുന്നവർക്ക് വരുന്ന ദിവസങ്ങളിലായി പെൻഷൻ ലഭിക്കുമെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇനി രണ്ടു മാസത്തെ പെൻഷനാണ് കുടിശികയുള്ളത്.
CATEGORIES News