സംസ്ഥാനത്ത് തുടർച്ചയായി മൂന്നാംദിവസവും സ്വർണ വിലയിൽ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് തുടർച്ചയായി മൂന്നാംദിവസവും സ്വർണ വിലയിൽ ഇടിവ് തുടരുന്നു

  • ഗ്രാമിന് 15 രൂപ കുറഞ്ഞ് 8215ലെത്തി

കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന്റെ വില കുറഞ്ഞു . ഗ്രാമിന് 15 രൂപ കുറഞ്ഞ് 8215ലെത്തി. പവന് 120 കുറഞ്ഞ് 65,720 രൂപയായി. തുടർച്ചയായ മൂന്നാംദിവസമാണ് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്.

18നാണ് സ്വർണ വില 66,000 തൊട്ടത്. വെള്ളിവിലയിലും ഇടിവാണ് രേഖപ്പെടുത്തിയത്. സ്വർണവില റെക്കോഡിലെത്തിയശേഷമാണ് വെള്ളിയാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞ് 8270ലും പവന് 320 രൂപ കുറഞ്ഞ് 66,160 രൂപയിലുമെത്തിയത്. ശനിയാഴ്ച സ്വർണവില ഗ്രാമിന് 40 രൂപ കുറഞ്ഞ് 8230ലെത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )