
സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില കുറഞ്ഞു
- ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്
കൊച്ചി:സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണത്തിന്റെ വില കുറഞ്ഞു.ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,225 രൂപയും പവന് 65,800 രൂപയുമായി.

ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തുടർദിവസങ്ങളിൽ കുത്തനെ വില കുറഞ്ഞത്. 68,480 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില.