
സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില
- സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ചില്ലറ വിപണിയിൽ എത്തുമ്പോൾ വില ഇനിയും ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കൂടുകയാണ്. ഇന്നത്തെ വില നിലവാരമനുസരിച്ച് മുരിങ്ങക്കായ കിലോക്ക് 250 രൂപയാണ് മൊത്ത വിപണിയിലെ വില. പയറിനും ബീൻസിനും കിലോക്ക് 80ന് അടുത്താണ് വില.

സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ചില്ലറ വിപണിയിൽ എത്തുമ്പോൾ വില ഇനിയും ഉയരും. തമിഴ്‌നാട്ടിൽ മഴ കാരണം പച്ചക്കറി വരവ് കുറവായതാണ് വില കുതിക്കാൻ കാരണം.
CATEGORIES News
