
സംസ്ഥാനത്ത് പോളിങ് ശതമാനമുയർത്താൻ കൂടുതൽ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
- കന്നി വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ ഹൽവ നൽകാനും കമ്മീഷൻ തീരുമാനിച്ചിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് ശതമാനമുയർത്താൻ കൂടുതൽ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിങ് ബൂത്തിലെത്താൻ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യൂബർ ആപ്പിൽ സൗജന്യയാത്ര സൗകര്യമൊരുക്കും. രണ്ട് കിലോമീറ്റർ വരെ സൗജന്യമായി വോട്ടർമാർക്ക് യാത്ര ചെയ്യാം.
കാർ,ഓട്ടോ,ബൈക്ക് സേവനങ്ങൾ ഉപയോഗപ്പെടുത്താം.പോളിഗ് ബൂത്തുകളുടെ ലൊക്കേഷനുകൾ യൂബർ ആപ്പിൽ രേഖപ്പെടുത്തും. കന്നി വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ ഹൽവ നൽകാനും കമ്മീഷൻ തീരുമാനിച്ചിരുന്നു. ജില്ലകളിൽ ഇരുനൂറ് കന്നിവോട്ടർമാർക്കാണ് ഹൽവ നൽകുക. എണ്ണം കൂട്ടുന്നത് പരിഗണിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
CATEGORIES News
