
സംസ്ഥാനത്ത് പ്ലസ് വണ്ണിന് 53,253 സീറ്റ് ബാക്കി
- കോഴിക്കോട് ജില്ലയിൽ മാത്രം 3137 സീറ്റുകളാണ് ബാക്കിയുള്ളത്
തിരുവനന്തപുരം: ഹയർസെക്കൻഡറി വിഭാഗം ഒന്നാം വർഷ പ്രവേശനം പൂർത്തിയാക്കിയപ്പോൾ സംസ്ഥാനത്ത് ബാക്കി 53,253 സീറ്റ്. കൂടുതൽ സീറ്റ് മലപ്പുറത്ത്. 7642 സീറ്റാണ് മലപ്പുറത്തുള്ളത്. സർക്കാർ, എയ്ഡഡ്, അൺ എയ്‌ഡഡ് സ്‌കൂളുകളിലായി ഈ വർഷം 3,88,634 പേർ പ്രവേശിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം 3137 സീറ്റുകളാണ് ബാക്കിയുള്ളത്.

അപേക്ഷകരിൽ 20 ശതമാനം പേർ മറ്റു കോഴ്സുകളിലേക്ക് മാറുന്ന പതിവ് ആവർത്തിച്ചതോടെയാണ് അരലക്ഷത്തിലേറെ സീറ്റ് ഒഴിവ് വന്നത്. പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന ഒരു വിദ്യാർഥിക്കും സീറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻവർഷത്തെ അധിക ബാച്ച് തുടരുകയും പുതുതായി താൽക്കാലിക ബാച്ച് അനുവദിക്കുകയും ചെയ്തിരുന്നു.
CATEGORIES News