
സംസ്ഥാനത്ത് ബഡ്‌ജറ്റ് ടൂറിസം പദ്ധതി വിജയകരമായി തുടരുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി
- യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളുമായി കൂടുതൽ കെ എസ് ആർ ടി സി ബസ് സർവീസുകൾ നിരത്തിലിറക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞു.
പത്തനാപുരം:സംസ്ഥാനത്ത് ബഡ്‌ജറ്റ് ടൂറിസം പദ്ധതി വിജയകരമായി തുടരുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പത്തനാപുരം ബഡ്‌ജറ്റ് ടൂറിസം സെൽ കഴിഞ്ഞ മാസം 68 ശതമാനം വരുമാന വർധന നേടി സംസ്ഥാനത്ത് ഒന്നാമതായെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പത്തനാപുരത്ത് നിന്നുള്ള വിവിധ ബസ് സർവീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളുമായി കൂടുതൽ കെ എസ് ആർ ടി സി ബസ് സർവീസുകൾ നിരത്തിലിറക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞു.

കൊട്ടാരക്കരയിൽ പുതിയ കെ എസ് ആർ ടി സി ബസ് സ്റ്റേഷന്റെ ശിലാസ്ഥാപനം ഉടനെ നടക്കും. ബസ് സ്റ്റേഷനുകളിൽ തടസരഹിത വൈദ്യുതി ഉറപ്പാക്കാൻ സോളാർ പാനലുകൾ സ്ഥാപിക്കും. കെ എസ് ആർ ടി സിയുടെ ബിസിനസ് ക്ലാസ് ബസ്സുകൾ ഉടനെ നിരത്തിലിറങ്ങുമെന്നും ട്രാവൽ കാർഡ് വിതരണം ത്വരിതപെടുത്തുമെന്നും മന്ത്രി പറഞ്ഞു.
CATEGORIES News
