സംസ്ഥാനത്ത് ബോൺമാരോ        രജിസ്ട്രി തയ്യാറാക്കുന്നു

സംസ്ഥാനത്ത് ബോൺമാരോ രജിസ്ട്രി തയ്യാറാക്കുന്നു

  • മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്കും ശസ്ത്രക്രിയക്കും രജിസ്റ്ററേക്ഷൻ സഹായകരമാകും

തിരുവനന്തപുരം: സംസ്ഥാനത്തു ആരോഗ്യവകുപ്പിന്റെ കീഴിൽ ബോൺമാരോ രജിസ്ട്രി തയ്യാറാക്കുന്നു. മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്കും ശസ്ത്രക്രിയക്കും രജിസ്റ്ററേക്ഷൻ സഹായകരമാകും. മജ്ജദാതാക്കളുടെയും ആവശ്യക്കാരുടെയും വിവരം ഏകീകൃതമായി ശേഖരിക്കുന്നതിനൊപ്പം രോഗികൾക്ക് യോജിക്കുന്ന മജ്ജ സംബന്ധിച്ച വിവരം കൈമാറാനും ഇത് ഉപകരിക്കും. രജിസ്ട്രി തയ്യാറാവുന്നതോടെ മജ്ജദാനത്തിന് സന്നദ്ധരായവർക്ക് പദ്ധതിയിൽ പങ്കുചേരുന്ന രക്തബാങ്കുകളിൽ രജിസ്റ്റർചെയ്യാം.

മലബാർ കാൻസർ സെൻ്ററിനെ മിസ്ട്രി നടത്തിപ്പിനുള്ള നോഡൽ ഏജൻസിയായി നിയോഗിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടത്തുന്നതിനുള്ള ഫണ്ട് അനുവദിക്കുക കെ-ഡിസ്ക്ക് ആയിരിക്കും. പ്രോജക്‌ട് മാനേജ്മെന്റെ യൂണിറ്റായും കെ-ഡിസ്‌ക് പ്രവർത്തിക്കും. സ്റ്റാർട്ടപ്പുകളുടെ സഹായവും ഇതിനായി തേടും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )