
സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു
- ലഭിക്കുക 3200 രൂപ
തിരുവനന്തപുരം:സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു . ജനുവരിയിലെ പെൻഷനും ഒരു മാസത്തെ കുടിശികയും ചേർന്ന് രണ്ട് മാസത്തെ പെൻഷൻ തുക 3200 രൂപ നൽകുന്നു. അടുത്ത മാസം മൂന്നിന് മുന്നേ വിതരണം പൂർണമാക്കണമെന്ന് ധനവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

1640 കോടി രൂപയാണ് ആകെ വിതരണം ചെയ്യുന്നത്. ഒരു മാസത്തെ കുടിശിക കൂടി നൽകുന്നതോടെ ഇനി കുടിശിക മൂന്ന് മാസമായി കുറയും. 26.62 ലക്ഷം പേരുടെ ബാങ്കിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തും.
CATEGORIES News