
സംസ്ഥാനത്ത് വരുന്ന 5 ദിവസം മഴയ്ക്ക് സാധ്യത
- 26ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന 5 ദിവസം മിന്നലോടുകൂടിയ നേരിയ, ഇടത്തരം മഴയ്ക്കു സാധ്യത. തെക്കൻ ആൻഡമാൻ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. നാളെയോടെ ഇത് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദമായി ശക്‌തി പ്രാപിച്ചേക്കും. തുടർന്നുള്ള 2 ദിവസങ്ങളിൽ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമർദമായും മാറും.

26ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിൽ പകൽ താപനില ഈ ദിവസങ്ങളിൽ ഉയരാനിടയുണ്ട്.മോശം കാലാവസ്ഥയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

CATEGORIES News