
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു
- സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,640 രൂപ
കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി . പവന് 600 രൂപയാണ് കൂടിയത് . അന്താരാഷ്ട്ര സ്വർണ്ണവില 2670 ഡോളറിലാണ്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,640 രൂപയാണ്.

മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് സംസ്ഥാനത്ത് സ്വർണവില ഉയർന്നത്. പവന് ഇന്നലെ 120 രൂപയാണ് കൂടിയത് . ഇതോടെ സ്വർണവില വീണ്ടും 57,000 ത്തിന് മുകളിൽ എത്തി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെറെ വില 75 രൂപ ഉയർന്ന് 7205 ലേക്കെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്ന് 5950 രൂപയായി.
