സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും

സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും

  • മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ വരുന്ന 5 ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.

മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. അതിനിടെ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയർന്ന തോതിലാണ്. ഇടുക്കി -മൂന്നാർ, കൊല്ലം -കൊട്ടാരക്കര തുടങ്ങിയ ഇടങ്ങളിൽ യുവി ഇൻഡക്സ് ഉയർന്ന് നിൽക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയിലിൽ ഏൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )