സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നഴ്സു‌മാർ നാളെ പണിമുടക്കും

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നഴ്സു‌മാർ നാളെ പണിമുടക്കും

  • സൂചനാ പണിമുടക്ക് നടത്തുന്നത് ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടാണ്

തൃശൂർ: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നാളെ പണിമുടക്കും.സൂചനാ പണിമുടക്ക് നടത്തുന്നത് ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് . യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കുന്നില്ലെന്നും മിനിമം വേതനം ഉയർത്തുന്നതിനായി നാളത്തെ സൂചന പണിമുടക്കിനുശേഷം കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രികളിലെ മൂന്നിൽ ഒന്ന് ജീവനക്കാർ നാളെ ജോലിക്ക് കയറും. ബാക്കിയുള്ളവർ സൂചനാ സമരത്തിൽ പങ്കെടുക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )