
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന
- ഗ്രാമിന് 105 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്.
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 105 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 12,875 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്. പവന്റെ വില 840 രൂപയാണ് വർധിച്ചത്. ഒരു പവൻ്റെ വില 840 രൂപയാണ് വർധിച്ചത്. 1,03,000 രൂപയായാണ് പവന്റെ വിലയിലുണ്ടായ വർധന. ആഗോള വിപണിയിലും സ്വർണവില ഉയരുകയാണ്.

ഇന്റർനാഷണൽ മാർക്കറ്റിൽ ട്രോയ് ഔൺസിന്റെ വില 56 ഡോളർ ഉയർന്ന് 4,509.2 ഡോളറിലെത്തി. 1.28 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
CATEGORIES News
