
സംസ്ഥാനത്ത് സ്വർണവില ഉയർന്നു
- ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,800 രൂപ
കൊച്ചി :സംസ്ഥാനത്ത് മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണത്തിന്റെ വില ഉയർന്നു. ഇന്ന് 480 രൂപയാണ് പവന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,800 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റിൻ്റെ വില 60 രൂപ ഉയർന്നു. വില 7100 രൂപ. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ ഉയർന്നു. വില 5865 രൂപ.