
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
- പവന് 800 രൂപയാണ് കുറഞ്ഞത്
കൊച്ചി :സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഒരാഴ്‌ചയ്ക്ക് ശേഷമാണു സ്വർണവില കുറയുന്നത്. പവന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 58,000 ത്തിന് താഴെയെത്തി.

ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 57600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7200 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 5940 രൂപയാണ്.
