സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

  • ഇന്ന് പവന് 73,600 രൂപയാണ്

കൊച്ചി : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. സർവകാല റെക്കോഡിലെത്തിയ സ്വർണവിലയാണ് ഇന്നലെയും ഇന്നുമായി കുറഞ്ഞത്. ഇന്ന് പവന് 73,600 രൂപയാണ്. ഗ്രാമിന് 9200 രൂപ. തിങ്കളാഴ്ച പവന് 74440 രൂപയായിരുന്നു. ഒറ്റദിവസംകൊണ്ട് 840 രൂപ കുറഞ്ഞു. ഗ്രാമിന് 105 രൂപയുടെ കുറവ്. മുൻ ദിവസത്തെ വിലയിൽനിന്ന് ഇന്നലെ സ്വർണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്‌ച പവന് 200 രൂപ വർധിച്ച് 74,560 രൂപയും ഗ്രാമിന് 25 രൂപ വർധിച്ച് 9320 രൂപയുമായിരുന്നു വില. ഇതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. വെള്ളിയാഴ്‌ചയാണ് 22 കാരറ്റ് സ്വർണവില രണ്ടുമാസത്തെ ഇടവേളക്ക് ശേഷം 74,000 രൂപ കടന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )