സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

  • 11,185 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവൻ്റെ വിലയിൽ 400 രൂപയുടെ കുറവാണുണ്ടായത്

കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണുണ്ടായത്. 11,185 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവൻ്റെ വിലയിൽ 400 രൂപയുടെ കുറവാണുണ്ടായത്. 89,480 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം സ്വർണവില രണ്ട് തവണ ഉയർന്നിരുന്നു. അതേസമയം, ആഗോള വിപണിയിൽ സ്വർണവില ഇടിയുകയാണ്.

സ്പോട്ട് ഗോൾഡിൻ്റെ വിലയിൽ 0.2 ശതമാനം വർധനയാണ് ഉണ്ടായത്. ഔൺസിന് 3,989.91 ഡോളറായാണ് വില വർധിച്ചത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ കാര്യമായ മാറ്റമില്ല. ഡോളർ ഇൻഡക്സിൽ 0.5 ശതമാനത്തിന്റെ ഇടിവുണ്ടായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )