
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
- ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്
കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 200 രൂപ വർദ്ധിച്ചിരുന്നു.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,080 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്ത് 480 രൂപയാണ് കൂടിയത് .

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപയാണ് കുറഞ്ഞത്. വിപണി വില 7135 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപയാണ് കുറഞ്ഞത്. വിപണിവില 5895 രൂപയാണ്
CATEGORIES News