
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
- ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്.
കൊച്ചി:സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് ഉച്ചക്ക് നേരിയ കുറവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,535 രൂപയും പവന് 92,280 രൂപയുമായി.

രാവിലെ ഗ്രാമിന് 225 രൂപയും പവന് 1800 രൂപയും വർധിച്ചിരുന്നു. ഗ്രാമിന് 11,575 രൂപയും പവന് 92,600 രൂപയുമായിരുന്നു രാവിലത്തെ വില. അന്താരാഷ്ട്ര വിപണിയിൽ വൻ വർധനയാണ് രാവിലെ രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡിന് ട്രോയ് ഔൺസിന് 3.55% വർധിച്ച് 4,143.32 ഡോളറായിരുന്നു. എന്നാൽ, ഉച്ചയോടെ 4,132.32 ഡോളറായി കുറഞ്ഞു. ഇതോടെയാണ് സംസ്ഥാനത്തും വില കുറഞ്ഞത്.
