
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
- ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്.
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 98,200 രൂപയായി.

ഇന്നലെ 98,400 രൂപ വരെ എത്തിയിരുന്നത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു. നിലവിൽ ഒരു ഗ്രാം സ്വർണം 12,275 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
