സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

  • ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12,300 രൂപയും പവന് 98,400 രൂപയുമായി.

അന്താരാഷ്ട്രവിപണിയിൽ സ്വർണത്തിന് ട്രോയ് ഔൺസിന് 23.20ഡോളർ കുറഞ്ഞ് 4,318.38 ഡോളറായി. 0.53% ശതമാനമാണ് കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 4,347.80 ആയി. 16.70 ഡോളറാണ് കുറഞ്ഞത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )