
സംസ്ഥാനത്ത് സ്വർണവില കൂടി
- സ്വർണത്തിന്റെ വില വീണ്ടും 57,000 കടന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടി.120 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 57,000 കടന്നു.

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപയാണ്. ഗ്രാമിന് 15 രൂപയാണ് കൂടിയത് . 7130 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില.
CATEGORIES News