
സംസ്ഥാനത്ത് സ്വർണവില കൂടി
- ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുത്തനെ ഉയർന്നിരിക്കുന്നത്
കൊച്ചി :സംസ്ഥാനത്ത് സ്വർണവില കൂടി. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുത്തനെ ഉയർന്നിരിക്കുന്നത്. പവന് 320 രൂപയാണ് ഇന്ന് കൂടിയത്.

ഇന്നലെ 320 രൂപയോളം കുറഞ്ഞ് 57,000 ത്തിന് താഴെയെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്.